UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരില്‍ ബി ജെ പിക്കൊപ്പം: നിലപാട് വ്യക്തമാക്കി ബി ഡി ജെ എസ്

വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ നല്‍കുന്നത് വരെ ബി ജെ പി യുമായി നിസ്സഹകരണത്തിലായിരിക്കുമെന്നാണ് തുഷാര്‍ നേരത്തെ പറഞ്ഞിരുന്നത്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമം. ചെങ്ങന്നൂരില്‍ എന്‍. ഡി. എ യ്ക്ക് പിന്തുണയുമായി തുഷാര്‍ വെള്ളാപ്പള്ളി. ചെങ്ങന്നൂരില്‍ വോട്ടു മറിക്കാനോ എന്‍. ഡി. എയെ ഒഴിവാക്കാനോ ശ്രമിക്കില്ലെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ തുടരുമെന്നും തീരുമാനങ്ങള്‍ വൈകില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ നല്‍കുന്നത് വരെ ബി ജെ പി യുമായി നിസ്സഹകരണത്തിലായിരിക്കുമെന്നാണ് തുഷാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നിലപാടില്‍ അയവു വരുത്തിയിരിക്കയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ്‌ന്റെ വോട്ടുകള്‍ ഏറെ നിര്‍ണായകമാണെന്നിരിക്കെ ഈ തീരുമാനം തീര്‍ച്ചയായും ബി ജെ പി ക്യാംപിനു ആശ്വാസം പകരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍