UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളില്‍ കളിപ്പാട്ടമാണെന്ന് കരുതിയ തോക്കു കൊണ്ട് മകള്‍ അമ്മയെ വെടിവച്ചിട്ടു

വീട്ടമ്മയെ ഉടന്‍ അരംബാഗിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

വീടിന് പുറത്തു നിന്നും ലഭിച്ച നിറച്ച തോക്ക് കൊണ്ട് മകള്‍ അമ്മയെ വെടിവച്ചിട്ടു. കളിപ്പാട്ടമാണെന്ന് കരുതി അമ്മ തന്നെയാണ് തോക്ക് മകള്‍ക്ക് നല്‍കിയത്. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം.

അരംബാഗിലെ ഖാനാകുല്‍ സ്വദേശിയായ കകോലി ജന എന്ന വീട്ടമ്മയ്ക്കാണ് വീടിന് പുറത്തുള്ള പൂന്തോട്ടത്തില്‍ നിന്നും തോക്ക് ലഭിച്ചത്. ഇവരുടെ മകള്‍ തോക്ക് വച്ച് കളിക്കുന്നതിനിടെ അമ്മയുടെ പിന്‍ഭാഗത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടമ്മയെ ഉടന്‍ അരംബാഗിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പെണ്‍കുട്ടിയെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം സംഭവത്തിന്റെ ആഘാതത്തിലാണ് കുട്ടിയെന്നും പോലീസ് വ്യക്തമാക്കി. പൂന്തോട്ടത്തില്‍ തോക്ക് എങ്ങനെ വന്നുവെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍