UPDATES

സോഷ്യൽ വയർ

ഈ തെരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ്; കോമാളി സുരേഷ് ഗോപി: ബെന്യാമിന്‍

നെറികെട്ട സ്ഥാനാര്‍ത്ഥി – കെ എസ് രാധാകൃഷ്ണന്‍

ഈ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുണ്ടായ തന്റെ തോന്നലുകള്‍ വിശദീകരിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. വിവിധ മണ്ഡലങ്ങളിലെ ഫലങ്ങള്‍ തന്നെ എങ്ങനെ ബാധിച്ചുവെന്നാണ് ബെന്യാമിന്‍ വിശദീകരിക്കുന്നത്. താന്‍ കൂടി ഉള്‍പ്പെടുന്ന മണ്ഡലമായ പത്തനംതിട്ട ഒട്ടും വര്‍ഗ്ഗീയമായി ചിന്തിച്ചില്ലെന്നത് ആഹ്ലാദിപ്പിക്കുന്നുവെന്ന് പറയുന്ന ബെന്യാമിന്‍ ഈ തെരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ് തന്നെയാണെന്നും ഈ തെരഞ്ഞെടുപ്പിലെ കോമാളി സുരേഷ് ഗോപിയാണെന്നുമാണ് പറയുന്നത്. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം :

* പത്തനംതിട്ട ഒട്ടും വര്‍ഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നു.
* ശശി തരൂരിന്റെ വിജയത്തില്‍ ഏറെ സന്തോഷം.
* ഇന്നസെന്റ് തോറ്റതില്‍ സന്തോഷം.
* പാലക്കാട്ട് എം ബി രാജേഷിന്റെ തോല്‍വി സങ്കടപ്പെടുത്തുന്നു.
* മോദിയ്ക്കും ബിജെപി ക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം
* പ്രതിപക്ഷ കക്ഷികളുടെ അത്യാഗ്രഹം അവരുടെ തോല്‍വിയുടെ ആക്കം കൂട്ടി.
* സഖ്യം ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിലെ മണ്ടന്മാരായ പ്രാദേശിക നേതാക്കള്‍ തടസം നിന്നതിന്റെ ഫലം ആണ് അവര്‍ അനുഭവിക്കുന്നത്.
*അതുകൊണ്ട് തന്നെ ഷീല ദീക്ഷിതിന്റെ തോല്‍വിയില്‍ ഏറെ സന്തോഷം.
* ഈ തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ് തന്നെ.
* ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം ??
* ഈ തിരഞ്ഞെടുപ്പിലെ കോമാളി സുരേഷ് ഗോപി
* നെറികെട്ട സ്ഥാനാര്‍ത്ഥി – കെ എസ് രാധാകൃഷ്ണന്‍
* അടിത്തട്ടില്‍ നിന്ന് കൃത്യമായ കണക്കുകള്‍ എടുക്കാന്‍ പ്രാപ്തി ഉണ്ടായിരുന്ന ഇടത് പാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചു? ഈ ഫലം തിരഞ്ഞെടുപ്പിന് ശേഷം പോലും തിരിച്ചറിയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?
* ഇടതുപാര്‍ട്ടികള്‍ ചിന്തിക്കുമോ?

അതേസമയം സുരേഷ് ഗോപിയെ കോമാളിയെന്ന് വിളിച്ചതിന് ബെന്യാമിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

read more:‘ഇന്ത്യയുടെ ആത്മാവിനേറ്റ ആഘാതം’ എന്ന് ദി ഗാർഡിയൻ, മോദിയുടെ രണ്ടാം വരവിനെ വിലയിരുത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍