UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബേട്ടി ബച്ചാവോ…മുദ്രാവാക്യം കൊള്ളാം, പക്ഷേ, വെറുതെ പറഞ്ഞു നടന്നാല്‍ പോരെന്ന് മോദിയോട് രാഹുല്‍

ഇന്ത്യ ഗേറ്റിനുമുന്നിലെ പ്രതിഷേധത്തില്‍ രാഷ്ട്രീയം കാണേണ്ടെന്നും രാഹുല്‍

ബേട്ടി ബച്ചാവോ(പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കൂ) എന്ന മുദ്രാവാക്യം നല്ലതാണ്, പക്ഷേ പ്രവാര്‍ത്തികമാക്കണം; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കതുവ, ഉന്നാവോ സംഭവങ്ങള്‍ക്കെതിരേ ഇന്ത്യ ഗേറ്റിനു മുന്നില്‍ അര്‍ദ്ധരാത്രിയില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടിക്ക് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. എവിടെയൊക്കെ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നോ അവിടെയെല്ലാം ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും മെഴുകുതിരിവെട്ടവുമായി തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യ ഗേറ്റിനു മുന്നിലെ പ്രതിഷേധത്തില്‍ രാഷ്ട്രീയമില്ലെന്നും രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും ഇരകള്‍ക്ക് നീതിയുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രാഹുല്‍ പ്രസ്താവിച്ചു.

സോണിയ ഗാന്ധി, പ്രിയങ്ക വാധ്ര, ഗുലാംനബി ആസാദ് തുടങ്ങി വിവിധ കോണ്‍ഗ്രസ് നേതാക്കളും അര്‍ദ്ധരാത്രിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കതുവായില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലും ഉന്നാവോയില്‍ ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ത്തിയ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലും പ്രതികളായവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉറങ്ങുന്നുവെന്ന് പറഞ്ഞാല്‍ രാജ്യത്തിന്റെ കാവല്‍ക്കാര്‍ ഉറങ്ങുകയാണെന്നാണ്. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. ഗുലാംനബി ആസാദ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍