UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലെന്ന്: തലമൊട്ടയടിച്ച് പ്രതിഷേധം

നാല് യുവതികള്‍ ഉള്‍പ്പെടെയുള്ള നിരവധി അധ്യാപകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

മധ്യപ്രദേശില്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് മുടിമുറിച്ച് അധ്യാപകരുടെ പ്രതിഷേധം. നാല് യുവതികള്‍ ഉള്‍പ്പെടെയുള്ള നിരവധി അധ്യാപകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭോപ്പാലിലെ ജംബൂരി ഗ്രൗണ്ടിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡില്‍(ഭെല്‍) ഒത്തുകൂടിയ ശേഷമാണ് അധ്യാപകര്‍ മുടിമുറിച്ചത്. അസദ് അധ്യാപക് സംഘ് വര്‍ക്കിംഗ് പ്രസിഡന്റ് ശിവരാജ് വര്‍മ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ശില്‍പി സിവന്‍, സീമ ഷിര്‍സാഗര്‍, അര്‍ച്ചന ശര്‍മ്മ, രേണുക സാഗര്‍ തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുറിച്ച മുടി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധന സിംഗിന് സമ്മാനിക്കാണ് അധ്യാപകര്‍ തീരുമാനിച്ചിരുന്നതെന്ന് ശിവരാജ് വര്‍മ്മ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപത്ത് വച്ച് ഇവരെ പോലീസ് തടയുകയായിരുന്നു. ‘ഞങ്ങള്‍ ഏത് വകുപ്പിന് കീഴിലാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. വിദ്യാഭ്യാസ വകുപ്പ് പറയുന്നത് അധ്യാപകര്‍ തദ്ദേശ വകുപ്പിന് കീഴിലാണ് വരുന്നതെന്നാണ്. എന്നാല്‍ തദ്ദേശ വകുപ്പ് പറയുന്നത് വിദ്യാഭ്യാസ വകുപ്പിന് കീഴിലെന്നും’ വര്‍മ്മ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 2.88 ലക്ഷം അധ്യാപകരാണ് ഈ അവസ്ഥയില്‍ കഴിയുന്നത്.

തങ്ങളെ വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കി സ്ഥിരനിയമനം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം. അതോടൊപ്പം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ ഇവര്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍