UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്നെ ഇടിച്ചിട്ട ബൈക്ക് യാത്രികനെ പശു കുത്തിക്കൊന്നു

രവി തക്രാല്‍ എന്ന 27കാരനെയാണ് പശു കുത്തിക്കൊന്നത്

ബൈക്ക് യാത്രികനായ യുവാവിനെ പശു കുത്തി കൊന്നു. നടുറോഡിലേക്ക് അപ്രതീക്ഷിതമായി കയറിവന്ന പശുവിനെ ബൈക്കിടിച്ചതോടെ പശു അക്രമാസക്തമാകുകയും യുവാവിനെ കുത്തിക്കൊല്ലുകയുമായിരുന്നു. ഡല്‍ഹിയിലെ ദേവ്പ്രകാശ് ശാസ്ത്രി മാര്‍ഗിലാണ് സംഭവം.

രവി തക്രാല്‍ എന്ന 27കാരനെയാണ് പശു കുത്തിക്കൊന്നത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് പശുവിനെ ഇടിക്കുകയായിരുന്നു. പശു മുന്നില്‍ വന്നുപെട്ടതോടെ യുവാവ് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബൈക്ക് വന്ന് ശരീരത്തില്‍ തട്ടിയതോടെ പശു യുവാവിനെ ആക്രമിച്ചു. വയറ്റില്‍ കുത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അശ്രദ്ധ മൂലമുണ്ടായ അപകടമെന്നാണ് പോലീസ് ഇതിനെക്കുറിച്ച് പറഞ്ഞത്. റോഡിലൂടെ അലഞ്ഞുതിരിയുകയായിരുന്ന പശു ആരുടെയങ്കിലും ഉടമസ്ഥതയിലുള്ളതാണോ എന്ന് അന്വേഷിച്ചു വരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

read more:‘വോട്ടർ പട്ടികയിൽ ഫോട്ടോ നൽകി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ല’; ജയരാജന് പിന്തുണയുമായി മറ്റ് സിപിഎം നേതാക്കളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍