UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ ‘ബിന്ദു സക്കറിയ’യല്ല; ക്രിസ്ത്യാനിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമിക്കുന്നതായി ശബരിമലയിലെത്തിയ ബിന്ദു തങ്കം കല്യാണി

വ്യാജ പ്രചരണം നടത്തിയ ജനം ടി വിക്കും സംഘപരിവാര്‍ നേതാക്കള്‍ക്കുമെതിരെ സുപ്രിംകോടതിയെ സമീപിക്കും

തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ ജനം ടി വിക്കും സംഘപരിവാര്‍ നേതാക്കള്‍ക്കുമെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം കല്യാണി. ബിന്ദു മാവോയിസ്റ്റാണെന്നും യഥാര്‍ത്ഥ പേര് ബിന്ദു സക്കറിയ എന്നാണെന്നുമാണ് ജനം ടിവിയും സംഘപരിവാറും പ്രചരണം നടത്തിയത്.

തന്റെ പേര് പോലും തെറ്റായി പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഇവര്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നതെന്നും ബിന്ദു ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ എന്റെ പേര് പറഞ്ഞത് ബിന്ദു സക്കറിയ എന്നാണ്. ഔദ്യോഗികമായി എന്റെ പേര് ബിന്ദു ടി വി എന്നാണ്. അറിയപ്പെടുന്നത് ബിന്ദും തങ്കം കല്യാണിയെന്നും. ഇത് രണ്ടും മാറ്റിവച്ചിട്ട് ബിന്ദു സക്കറിയ എന്ന പേര് വ്യാപകമായി പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം താന്‍ ക്രിസ്ത്യാനിയാണെന്ന് ചിത്രീകരിക്കുകയാണ്.

തന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പരിഹാരക്രിയ ചെയ്യിച്ചതെന്നും ബിന്ദു പറയുന്നു. വീടിനടുത്തുള്ള ബിജെപി നേതാവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിളക്ക് കത്തിച്ച് തരണം ദൈവത്തിന്റെ കാര്യമല്ലേയെന്ന് പറയുകയായിരുന്നു. ജീവന് ഭീഷണിയാകുമെന്ന് വന്നപ്പോള്‍ വീട്ടുകാര്‍ പോകുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ ബിന്ദു ശബരിമല ദര്‍ശനം നടത്താന്‍ പമ്പ വരെയെത്തിയെങ്കിലും പോലീസ് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. തിരികെ എത്തിയ ബിന്ദുവിനെതിരെ വധഭീഷണി ഉയരുകയും ഇവര്‍ താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞ് കൊടുക്കേണ്ടതായി വരികയും ചെയ്തു. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ ബിന്ദുവിനോട് ഇനി മുതല്‍ സ്‌കൂളില്‍ വരേണ്ടെന്നും പറഞ്ഞിരിക്കുകയാണ്.

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെ ആയിരിക്കില്ലെന്ന് വെള്ളാപ്പള്ളി

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍