UPDATES

ഒന്നര വര്‍ഷമായി കോടിയേരിയുടെ കുടുംബവുമായി സംസാരിക്കുന്നു; ബിനോയ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി

യുവതിയെയും കുടുംബത്തെയും ബിനോയ് നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ ലൈംഗിക ആരോപണ വിഷയം ബിനോയിയുടെ കുടുംബാംഗങ്ങളുമാി സംസാരിച്ചിരുന്നെന്ന് പരാതിക്കാരിയായ യുവതിയുടെ മൊഴി. കോടിയേരിയും മറ്റ് കുടുംബാംഗങ്ങളുമായി വിഷയം സംസാരിച്ചിരുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി കോടിയേരിയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ തന്നോട് സഹകരിക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. യുവതിയെയും കുടുംബത്തെയും ബിനോയ് നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതിയുടെ കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണി ഫോണ്‍കോളുകളുടെ റെക്കോര്‍ഡുകള്‍ യുവതി പോലീസിന് കൈമാറി.

ബിനോയിയുടെ അറസ്റ്റിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താമെന്നും യുവതിയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.

read more:കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍