UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി മണിക്ക് വന്‍കിട മുതലാളിയുടെ ഭാഷ; രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം

മണിയെ പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാടു പഠിപ്പിക്കാന്‍ സിപിഎം നേതൃത്വം തയാറാകണം

മന്ത്രി എം എം മണിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ബിനോയ് വിശ്വം. ഇടുക്കിയിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ നടക്കുന്ന സിപിഎം-സിപിഐ പോരിന് കൂടുതല്‍ മൂര്‍ച്ച നല്‍കിയിരിക്കുകയാണ്. വന്‍കിട മുതലാളിമാരുടെ ഭാഷയാണ് മണിക്കുള്ളതെന്നും പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍കിസിസ്റ്റ്് നിലപാട് എന്താണെന്നു മണിയെ പഠിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ബിനോയ് വിശ്വം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എം.എം.മണിയെ പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാടു പഠിപ്പിക്കാന്‍ സിപിഎം നേതൃത്വം തയാറാകണം. പരിസ്ഥിതി എന്ന വാക്കുകേട്ടാല്‍ കാതുപൊത്തുകയും അശ്ലീലമെന്നു വാദിക്കുകയും ചെയ്യുന്നവര്‍ കയ്യേറ്റക്കാരാണ്. ഭൂമിയെ ലാഭത്തിനുവേണ്ടിമാത്രം കാണുന്ന വന്‍കിട മുതലാളിമാരുടെ ഭാഷയാണു മണിക്കു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍