UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം വെട്ടും: വീണ്ടും ത്രിപുര മുഖ്യമന്ത്രിയുടെ മസാല

തന്നെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയാണ് ഇക്കുറി ബിപ്ലബ് രംഗത്തെത്തിയിരിക്കുന്നത്

തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളിലൂടെ മാധ്യമങ്ങള്‍ക്ക് മസാല നല്‍കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. തന്നെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയാണ് ഇക്കുറി ബിപ്ലബ് രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാരിനെ വിമര്‍ശിക്കുകയോ ഭരണത്തെ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടുമെന്നാണ് ബിപ്ലബ് പറഞ്ഞിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് ചന്തയില്‍ എത്തിക്കുന്ന പാവയ്ക്ക ഒമ്പത് മണിയാകുമ്പോള്‍ നഖത്തിന്റെ പോറലേറ്റ് വാടിപ്പോകാറുണ്ടെന്നും അത്തരം അനുഭവം ത്രിപുരയിലെ സര്‍ക്കാരിനുണ്ടാകാന്‍ സമ്മതിക്കില്ലെന്നുമാണ് ബിപ്ലബ് പറഞ്ഞിരിക്കുന്നത്.

സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും തളര്‍ത്താന്‍ ശ്രമിക്കുന്ന നഖങ്ങള്‍ മുറിച്ച് മാറ്റുമെന്നും ത്രിപുര മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍