UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്ത്രീയെ പീഡപ്പിച്ച ജലന്ധര്‍ ബിഷപ്പ് രാജ്യം വിടാന്‍ സാധ്യത; വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍

ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്നാണ് പോലീസിന് ലഭിച്ച സൂചന

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ നല്‍കി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്നാണ് പോലീസിന് ലഭിച്ച സൂചന. ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളിലും ഇന്ന് പരിശോധന നടത്തും.

കണ്ണൂരിലെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴും കുറവിലങ്ങാട്ടിലെ മഠത്തില്‍ തങ്ങി തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴിനല്‍കിയിട്ടുണ്ട്. ഈ ചടങ്ങുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലാണ് കണ്ണൂരിലെ മഠങ്ങളില്‍ പരിശോധന നടക്കുന്നത്. ജലന്ധര്‍ ബിഷപ്പ് തന്നെ 12 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ രഹസ്യമൊഴി. കുറവിലങ്ങാട്ടിലെ മഠത്തിലെ 20-ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു ബലാത്സംഗം.

പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നാണ് പോലീസിന് നല്‍കിയ മൊഴി. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പോലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. നേരത്തെ പറയാതിരുന്നത് മാനനഷ്ടവും ജീവഹാനിയും ഭയന്നാണെന്നും മൊഴിയില്‍ പറയുന്നു. 2014നും 16നും ഇടയില്‍ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്നും വ്യക്തമായി. ഈ കാലയളവില്‍ പരാതിക്കാരിയ്‌ക്കൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി.

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

പഞ്ചാബ് പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. ബിഷപ്പ് രാജ്യം വിട്ടുപോകാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചത്.

വൈദികര്‍ക്കെതിരെ പരാതി പറഞ്ഞാല്‍ ദുര്‍നടപ്പുകാരിയാക്കും; കന്യാസ്ത്രീകള്‍ കുമ്പസരിപ്പിച്ചാല്‍ മതി-അഡ്വ.ഇന്ദുലേഖ ജോസഫ്/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍