UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇനി വിവരക്കേട് വിളിച്ചു പറയേണ്ട’: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് പത്മകുമാറിന് ബിജെപിയുടെ വിലക്ക്

പത്മകുമാര്‍ ചര്‍ച്ചകളില്‍ വിവരക്കേട് വിളിച്ചു പറയുന്നുവെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുന്നുണ്ട്

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബിജെപി നേതാവ് ജെ ആര്‍ പത്മകുമാറിനെ വിലക്കി പാര്‍ട്ടി. മതിയായ പഠനം ഇല്ലാതെ ചര്‍ച്ചകളില്‍ പങ്കെടുത്ത് വിവരക്കേട് വിളിച്ചു പറഞ്ഞ് പാര്‍ട്ടിയെ നാണംകെടുത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.

ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്താത്ത പത്മകുമാറിനെ മാറ്റിനിര്‍ത്തണമെന്ന് ആര്‍എസ്എസ് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്തോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നേരിട്ട് ആവശ്യപ്പെടാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പത്മകുമാര്‍. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരിട്ട് പത്മകുമാറിനെ തീരുമാനം അറിയിക്കുകയായിരുന്നു.

പത്മകുമാര്‍ ചര്‍ച്ചകളില്‍ വിവരക്കേട് വിളിച്ചു പറയുന്നുവെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുന്നുണ്ട്. സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്മശദാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയാണ് പദ്മകുമാറിനെതിരെയുള്ള ആര്‍എസ്എസ് ആരോപണത്തിന് ശക്തിപകര്‍ന്നത്. എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന വിധത്തില്‍ ദുര്‍ബലമായ വാദങ്ങളാണ് ചര്‍ച്ചയില്‍ ഇദ്ദേഹം ഉന്നയിക്കുന്നതെന്ന് അണികളും നേതാക്കളും ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍