UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെ ആയിരിക്കില്ലെന്ന് വെള്ളാപ്പള്ളി

എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും പക്ഷെ സമരത്തിനില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ബിജെപിയും എസ്എന്‍ഡിപിയും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശബരിമല സമരത്തില്‍ ബിജെപിയ്‌ക്കൊപ്പം എസ്എന്‍ഡിപിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെയായിരിക്കും എസ്എന്‍ഡിപിയെ ആയിരിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും പക്ഷെ സമരത്തിനില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇന്നലെ ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി മഹാമണ്ഡല പൂജാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ശബരിമല വിഷയത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ച് നില്‍ക്കണമെന്നും ഷാ ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രസംഗം.

എന്നാല്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോടാണ് അമിത് ഷായെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. എസ്എന്‍ഡിപിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഹിന്ദു സമൂഹത്തിന് നല്ലതാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

‘എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ’: അമിത് ഷായോട് ട്രോളര്‍മാര്‍

ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ

കണ്ണൂര്‍ വിമാനത്താവളം അമിത് ഷാ ‘ഉദ്ഘാടനം’ ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍