UPDATES

ട്രെന്‍ഡിങ്ങ്

പതിനാല് മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് റിപ്പോര്‍ട്ട്; സിപിഎമ്മിനെ തകര്‍ക്കാന്‍ ഈ തന്ത്രം തുടരുമെന്നും സൂചന

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടി പാര്‍ട്ടി സംഘടനയെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സജീവമാക്കാനാണ് ബിജെപി ഇപ്പോള്‍ ലക്ഷ്യമിടുന്നത്

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 14 മണ്ഡലങ്ങളില്‍ യുഡിഎഫിന് ബിജെപി വോട്ട് മറിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് ദി ഹിന്ദു പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് ബിജെപിയുടെ നീക്കമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങലിലും മുസ്ലീം ലീഗ് മല്‍സരിക്കുന്ന പൊന്നാനിയും മലപ്പുറവും മാറ്റി നിര്‍ത്തി ബാക്കിയുള്ള 14 മണ്ഡലങ്ങളിലാണ് ബിജെപി വോട്ടു മറിച്ചതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഘടകകക്ഷികള്‍ക്കോ രാഷ്ട്രീയ എതിരാളികള്‍ക്കോ ഒരു സൂചനയും കിട്ടാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം ആവിഷ്‌ക്കരിക്കാനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐഎമ്മിനെ പൂര്‍ണമായും തകര്‍ക്കാന്‍ ഇതുമൂലം കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടലെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
കണ്ണൂര്‍, കാസര്‍കോട് പോലുള്ള സിപിഎം കേന്ദ്രങ്ങളിലും അവരെ പരാജയപ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം ഉറപ്പാണെന്നാണ് സംഘ്പരിവാര്‍ ഉറച്ചുവിശ്വസിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ സഹായത്തില്‍ ആറ്റിങ്ങലിലും തൃശ്ശൂരിലും മികച്ച വോട്ട് നേടാന്‍ കഴിയുമെന്നുമായിരുന്നു സംഘ്പരിവാറിന്റെ പ്രതീക്ഷ. ആര്‍എസ്എസ്സിന്റെ അമിതമായ ഇടപെടലാണ് തിരുവനന്തപുരത്ത് തിരിച്ചടിയായതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടി പാര്‍ട്ടി സംഘടനയെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സജീവമാക്കാനാണ് സംഘടന ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ശബരിമല പ്രക്ഷോഭം കൊണ്ട് നേട്ടമുണ്ടായെന്നാണ് ഒരു വിഭാഗം സംഘ്‌നേതാക്കള്‍ വിലയിരുത്തുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഹിന്ദു വിരുദ്ധമാണെന്ന് തെളിയിക്കാന്‍ ഇതുമൂലം കഴിഞ്ഞുവെന്നും സംഘടന വിലയിരുത്തുന്നു. ജനം ടിവിക്ക് കേരളത്തിലെ മധ്യ വര്‍ഗത്തിനിടിയില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതും ഇതുമൂലമാണെന്നുമാണെന്നാണ് സംഘടനയുടെ വിലയിരുത്തലെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

read more:സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍