UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപി; ആസ്തി 894 കോടി

രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്, 759 കോടി; ബിജെപിയുടെ ബാധ്യത 25 കോടി മാത്രം, കോണ്‍ഗ്രസിന്റേത് 329 കോടി

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്പത്തിന്റെ കാര്യത്തില്‍ ബിജെപി ഒന്നാം സ്ഥാനത്തെന്ന് ഡെമോക്രാറ്റിക് റീഫോംസ് അസോസിയേഷന്റെ (എഡിആര്‍) റിപ്പോര്‍ട്ട്. 2015-16 കാലയളവിലെ കണക്ക് പ്രകാരം 894 കോടി രൂപയോളം ആസ്തിയാണ് ബിജെപിയ്ക്ക് ഉള്ളത്.

അതേസമയം കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇതേകാലയളവില്‍ 759 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. എന്നാല്‍ 329 കോടി രൂപയാണ് കോണ്‍ഗ്രസിന് ബാധ്യതയായി കണക്കാക്കിയത്. അതേസമയം കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇതേ കാലയളവില്‍ 759 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. എന്നാല്‍ 329 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ബാധ്യത. ബിജെപിയുടെ ബാധ്യതയാകട്ടെ വെറും 25 കോടിയും. 2004-05, 2015-16 പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വസ്തുവകകള്‍, പണം, വാഹനം, നിക്ഷേപം, വായ്പകള്‍, പ്രതീക്ഷിത വരുമാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ആസ്തി കണക്കാക്കിയത്. അതേസമയം ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കിയത്.

റിപ്പോര്‍ട്ടില്‍ പറയുന്ന 11 വര്‍ഷക്കാലം ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ആസ്തി കൈവശം സൂക്ഷിച്ചിരുന്നത്. എന്നാല്‍ 2015 മെയ് മാസത്തോടെ ഇതിന് മാറ്റംവന്നു. അതായത് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനകം. മൂന്നാം സ്ഥാനത്ത് 557 കോടി രൂപയുടെ ആസ്തിയുമായി ബിഎസ്പിയാണുള്ളത്. സിപിഎം 432 കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍