UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോ രക്ഷകര്‍ക്ക് പിന്നാലെ ബിജെപിയുടെ ‘റേപ്പിസ്റ്റ് രക്ഷക്’ സംഘം; ബൃന്ദ കാരാട്ട്

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ സിപിഎം എതിര്‍ക്കുന്നുവെന്നും ബൃന്ദ

ഗോ രക്ഷകര്‍ക്കു പിന്നാലെ റേപ്പിസ്റ്റ് രക്ഷക് സംഘം കൂടി ഉണ്ടാക്കുകയാണ് ബിജെപി എന്ന വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ബിജെപിക്ക് എതിരെ ബൃന്ദ ആഞ്ഞടിച്ചത്. ജമ്മു കശ്മീരിലെ കതുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊന്നു കളഞ്ഞ പ്രതികളെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്, ആ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സുമായി വന്നിരിക്കുന്നതെന്നും ബൃന്ദ കുറ്റപ്പെടുത്തി.

ഗോര രക്ഷകരേയും അവരുടെ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളേയും കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇപ്പോള്‍ ബിജെപി ഒരു പീഡക രക്ഷക സംഘത്തെ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൈംഗിക പീഡകരെ സംരക്ഷിക്കുന്നവരേയും ശിക്ഷിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.

നമ്മുടെ നിയമം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ഇപ്പോള്‍ തന്നെ വധശിക്ഷ പുറപ്പെടിക്കുന്നുണ്ട്. വധശിക്ഷയ്ക്ക് സിപിഎം എതിരാണ്. ഈ സന്ദര്‍ഭത്തില്‍ വധശിക്ഷ നിയമത്തില്‍ പറയുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം വിഷയം. യഥാര്‍ത്ഥ വിഷയം പീഡകരെ സര്‍ക്കാര്‍ പ്രതിരോധിക്കുന്നു എന്നതാണ്; സിപിഎം 22 ആം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വച്ച് ബൃന്ദ മാധ്യമപ്രവര്‍ത്തകരോട് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സുമായി വന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാരിന്റെ നടപടികളില്‍ ഒട്ടും ആത്മാര്‍ത്ഥയില്ലെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍