UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷമോജിന്റെ പോസ്റ്റുമോര്‍ട്ടം വൈകിപ്പിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ബിജെപി പ്രതിഷേധം

ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം

മാഹി പള്ളൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ഷിമോജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. മൃതദേഹം വിട്ടുകിട്ടിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രാവിലെ ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കിയിട്ടും മൃതദേഹം വിട്ടുനല്‍കുന്ന നടപടി താമസിപ്പിച്ചുവെന്നും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.

ഇതിനിടെ പള്ളൂരിലെ ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെയായിരുന്നു ആക്രമണമുണ്ടായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍