UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സമരം നാളെ അവസാനിപ്പിക്കുന്നു: സ്ഥിരീകരിച്ച് ശ്രീധരന്‍ പിള്ള

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്‌നം സജീവമാക്കി നിര്‍ത്താനുള്ള പ്രചരണ പരിപാടികള്‍ക്ക് ബിജെപി രൂപം നല്‍കും

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന നിരാഹാര സമരം നാളെ അ വസാനിപ്പിക്കും. ഡിസംബര്‍ മൂന്നിന് ആരംഭിച്ച സമരം 48 ദിവസങ്ങള്‍ക്ക് ശേഷമാണ് ബിജെപി അവസാനിപ്പിക്കുന്നത്. അതേസമയം ശബരിമല വിഷയത്തിലെ പോരാട്ടങ്ങള്‍ പാര്‍ട്ടി തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള സമരപ്പന്തലില്‍ അറിയിച്ചു.

ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടത്തി വന്നിരുന്ന സമരം റിലേ നിരാഹാര സമരമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയപ്പോള്‍ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. തുടക്കത്തിലെ ആവേശം പിന്നീട് നഷ്ടമായെന്ന ആരോപണം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുതന്നെ ഉയര്‍ന്നു. സമരത്തിന്റെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ മുഖംതിരിഞ്ഞു നിന്നതും നിരാഹാര സമരം തുടരുന്നതിനിടെയില്‍ യുവതികള്‍ ശബരിമലയില്‍ കയറിയതും തിരിച്ചടിയായി. ഇതിന്റെ പേരില്‍ നടന്ന ഹര്‍ത്താലില്‍ പരക്കെയുണ്ടായ ആക്രമങ്ങള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു.

എഎന്‍ രാധാകൃഷ്ണന്‍ ആരംഭിച്ച നിരാഹാര സമരം പിന്നീട് സി കെ പത്മനാഭനും ശോഭാ സുരേന്ദ്രനും നയിച്ച സമരം ഇപ്പോള്‍ പി കെ കൃഷ്ണദാസില്‍ എത്തിനില്‍ക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്‌നം സജീവമാക്കി നിര്‍ത്താനുള്ള പ്രചരണ പരിപാടികള്‍ക്ക് ബിജെപി രൂപം നല്‍കും. നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഘമത്തില്‍ മാതാ അമൃതാനന്ദമയി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍