UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യുമോണിയയ്ക്ക് ചികിത്സ മന്ത്രവാദം; പതിനാറുകാരി മരിച്ചു

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ കുട്ടിയ്ക്ക് മതിയായ ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു

കൊല്ലം മുതിരപ്പറമ്പ് സ്വദേശിയായ പതിനാറുകാരിയുടെ മരണം ദുര്‍മന്ത്രവാദത്തിനിടയിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ പിതൃസഹോദരിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി അടക്കം രണ്ട് പേര്‍ നേരത്തെ പിടിയിലായിരുന്നു. തിരുനെല്‍വേലി ആറ്റിന്‍കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം പന്ത്രണ്ടാം തിയതിയായിരുന്നു സംഭവം. മരണത്തില്‍ അധ്യാപകരും നാട്ടുകാരും സംശയം പറഞ്ഞതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ന്യുമോണിയയാണ് മരണ കാരണമെന്ന് വ്യക്തമായി.

അതേസമയം മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ കുട്ടിയ്ക്ക് മതിയായ ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് വിധേയമാക്കിയിരുന്നെന്ന് കണ്ടെത്തിയത്.

ഏഴ് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അച്ഛന്‍ വിദേശത്തായിരുന്നതിനാല്‍ പിതൃസഹോദരിമാര്‍ക്കൊപ്പമായിരുന്നു താമസം. അമ്മയുടെ പ്രേതബാധ കുട്ടിയുടെ ദേഹത്ത് പ്രവേശിക്കാറുണ്ടെന്ന വിശ്വാസമായിരുന്നു ഇവര്‍ക്ക്. മരിയ്ക്കുന്നതിന് അഞ്ച് ദിവസം മുമ്പ് കടുത്ത പനി പിടിച്ച പെണ്‍കുട്ടിയെ ബാധ ഒഴിപ്പിക്കാനായി തമിഴ്‌നാട്ടിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കൊണ്ടുപോയിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് കുട്ടി മരിക്കുകയും ചെയ്തു.

കൊട്ടിയം സ്വദേശിയായ ബായി ഉസ്താദ് എന്ന നൗഷാദിനെയും പെണ്‍കുട്ടിയുടെ പിതൃസഹോദരിമാരെയും അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

read more:ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍