UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനിവാസന്റെ വീട്ടില്‍ കരി ഓയില്‍ ഒഴിച്ചു

നടന്‍ ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന്‍ സംസാരിച്ചിരുന്നു

നടന്‍ ശ്രീനിവാസന്റെ കണ്ണൂരിലുള്ള വീടിനുനേരെ കരി ഓയില്‍ പ്രയോഗം. ഇന്നു പുലര്‍ച്ചെയോടെയാണ് സംഭവം. ആരാണ് പിന്നില്‍ എന്നു വ്യക്തമല്ല. ശ്രീനിവാസനും കുടുംബവും എറണാകുളത്ത് തൃപ്പൂണിത്തുറയിലാണ് താമസം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ ഉള്ള ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന്‍ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു. ഇതാണോ കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.

ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്നു വിശ്വസിക്കുന്നില്ലെന്നും ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍