UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കായല്‍ കയ്യേറ്റം; തോമസ് ചാണ്ടിയുടേത് മനഃപൂര്‍വമല്ലാത്ത കൈയേറ്റമാണെന്ന് കോടതി നിരീക്ഷണം

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ല, രണ്ടു ഹര്‍ജികള്‍ തീര്‍പ്പാക്കി

 

കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് തോമസ് ചാണ്ടിക്കെതിരെയുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. തോമസ് ചാണ്ടിയുടേത് മനപൂര്‍വമല്ലാത്ത കൈയേറ്റമാണെന്ന നീരീക്ഷണത്തെ തുടര്‍ന്നാണ് ഇത് സംബന്ധിച്ചുള്ള രണ്ട് ഹര്‍ജികളും കോടതി തീര്‍പ്പാക്കിയത്. കായല്‍ കൈയേറിയെന്ന് തോമസ് ചാണ്ടിക്കെതിരെ പരാതി ലഭിച്ചെങ്കിലും പോലീസും റവന്യു വകുപ്പും വിഷയത്തില്‍ നടപടിയെടുത്തില്ലെന്നതും കോടതി നിരീക്ഷിച്ചു. നിലവിലെ സാഹചര്യത്തില്‍ എഫ്‌ഐആര്‍ ഇടേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്. വിഷയത്തില്‍ സര്‍ക്കാര്‍ മൂന്നുമാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി നോട്ടീസ് നല്‍കി കക്ഷികളെ കേള്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും നല്‍കിയ ഹര്‍ജികളാണ് കോടതി തീര്‍പ്പാക്കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍