UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീലച്ചിത്ര ബ്ലാക്ക്‌മെയ്‌ലിംഗ്: നേതൃത്വം നല്‍കുന്നത് സ്ത്രീകള്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കി

അന്വേഷണം കോഴിക്കോടിന് പുറത്തേക്കും

കോഴിക്കോട് ബ്ലൂ ബ്ലാക്കമെയ്‌ലിംഗ് നടത്തുന്ന പെണ്‍വാണിഭ സംഘം അയല്‍ ജില്ലകളിലും തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ച്. സ്‌പെഷല്‍ ബ്രാഞ്ചിന്റെ രഹസ്യാന്വേഷണ വിഭാഗം മലപ്പുറം, പാലക്കാട് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ കോഴിക്കോട് സജീവമാണെന്ന് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. നടക്കാവ്, എരഞ്ഞിപ്പാലം, ഉള്ള്യേരി, അത്തോളി എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളും വീടുകളും കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭവവും തട്ടിപ്പും നടക്കുന്നത്. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. നഗരപ്രാന്ത പ്രദേശങ്ങളിലേക്കാണ് ഇടപാടുകാരെ വിളിച്ചു വരുത്തുന്നത്.

മാനഹാനി ഭയന്ന് ആളുകള്‍ പരാതി നല്‍കാന്‍ മടിക്കുന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സംഘത്തിന് നേതൃത്വം നല്‍കുന്നത് സ്ത്രീകളാണെന്നും അന്വേഷണസംഘം തിരിച്ചറിഞ്ഞു. കുപ്രസിദ്ധ ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും സഹായത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. വെബ്‌സൈറ്റില്‍ പരസ്യം നല്‍കി പണം തട്ടുന്നതും പതിവാണെന്നാണ് അറിയുന്നത്. നഗരത്തിനകത്തും പുറത്തും ഇവര്‍ക്ക് ഏജന്റുമാരായ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍