UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുപ്പിവെള്ളത്തിന് ഇനി 13 രൂപ: അവശ്യസാധനമെന്നും ഭക്ഷ്യമന്ത്രി

കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 20 രൂപ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രി ഇടപെട്ടിരിക്കുന്നത്

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിജപ്പെടുത്താന്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. അവശ്യസാധനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് വില കുറയ്ക്കുന്നത്.

കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 20 രൂപ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രി ഇടപെട്ടിരിക്കുന്നത്. ഭക്ഷ്യവകുപ്പിന് ഇത് സംബന്ധിച്ച് നിരന്തര പരാതികള്‍ ലഭിക്കുന്നുണ്ടായിരുന്നു. 10 രൂപയായിരുന്ന വിലയാണ് കുത്തനെ ഉയര്‍ത്തിയത്. ഇന്ധനം ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നെന്ന കാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. അതോടെ കുപ്പിവെള്ളത്തെയും അവശ്യസാധന വില നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.

യോഗത്തില്‍ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. അവശ്യ സാധന വില നിയന്ത്രണ നിയമത്തിന് കീഴില്‍ കൊണ്ടുവന്നാല്‍ ഉത്പാദകര്‍ക്കും വ്യാപാരികള്‍ക്കും തോന്നുന്നതു പോലെ വില കൂട്ടാനാകില്ല. വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍