UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ബൃന്ദ കരാട്ട്

ഇടത് ജനപ്രതിനിധികള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരായിരിക്കണമെന്നും ബൃന്ദ കരാട്ട്

നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടന അമ്മയിലെ ഇടതു ജനപ്രതിനിധികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കരാട്ട് രംഗത്ത്. സംഭവത്തില്‍ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇടത് ജനപ്രതിനിധികള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരായിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഇടതു ജനപ്രതിനിധികളില്‍ നിന്നും ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജിവച്ചവര്‍ക്കും ആക്രമിക്കപ്പെട്ടവര്‍ക്കും ഒപ്പം ഉറച്ചു നില്‍ക്കണമെന്ന ഇടത് നിലപാട് തിരിച്ചറിഞ്ഞു വേണം അമ്മയില്‍ അംഗങ്ങളായ ജനപ്രതിനികള്‍ പെരുമാറേണ്ടത്.

ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ളപൂശുന്ന തരത്തില്‍ നടപ്പിലാക്കിയ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പറഞ്ഞ ബൃന്ദ പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ദൗര്‍ഭാഗ്യകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

മൌനം തുടരുന്ന ഇവര്‍ ഇടതുപക്ഷത്തിന് ബാധ്യത

പറയാനുള്ളത് പാര്‍ട്ടിയില്‍ പറയാം; ഇപ്പോള്‍ വിഷയം ഓണത്തിന് ഒരു മുറം പച്ചക്കറി: മുകേഷ്‌

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍