UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈകി വന്നതിന് ഇരുന്ന് നടത്തം ശിക്ഷ: പത്താം ക്ലാസുകാരന്‍ തളര്‍ന്നു വീണു മരിച്ചു

ഈ സ്‌കൂളില്‍ ഇത്തരം ശിക്ഷാരീതികള്‍ പതിവാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായതായി പോലീസ്‌

സ്‌കൂളില്‍ വൈകിയെത്തിയെന്ന കാരണത്താല്‍ പൊള്ളുന്ന വെയിലില്‍ മൈതാനത്ത് ഇരുന്നു നടത്തിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. ചെന്നൈ പെരമ്പൂര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി തിരുവിക നഗര്‍ സ്വദേശി എം നരേന്ദ്രന്‍(15) ആണു മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപകനെയും ശിക്ഷ വിധിച്ച കായിക അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച സ്‌കൂളിലെത്തിയ കുട്ടിയെ വൈകിയെന്ന കാരണത്താല്‍ കായിക അധ്യാപകനായ ജയ് സിങ് ആണു ക്രൂരശിക്ഷ വിധിച്ചതെന്നു സഹപാഠികള്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് നല്‍കിയില്ലെന്നും വൈകിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലുള്ള കഠിന ശിക്ഷകളാണ് നല്‍കുന്നതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

അതേസമയം കുട്ടി അസംബ്ലിക്കിടെ തളര്‍ന്നു വീണതാണെന്നും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തി പ്രതിഷേധം അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍