UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാമക്ഷേത്ര നിര്‍മ്മാണം സുനിശ്ചിതം: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി

പള്ളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും ഞങ്ങള്‍ കുറ്റക്കാരല്ല. ചില ആശയക്കുഴപ്പങ്ങളും ആശയ സംഘടനങ്ങളും ഈ വിഷയത്തില്‍ നിലനില്‍ക്കുന്നതിനാലാണ് ആര്‍എസ്എസിനെ ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത്

ആര്‍എസ്എസ് പ്രതിമകള്‍ തകര്‍ക്കാനോ പള്ളികള്‍ പൊളിക്കാനോ ആഹ്വാനം ചെയ്യുന്നില്ലെന്ന് ആര്‍എസ്എസ് സര്‍കാവ്യഹക്(ജനറല്‍ സെക്രട്ടറി) സുരേഷ് ജോഷി. തുടര്‍ച്ചയായി നാലാം തവണയും ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക വിരുദ്ധര്‍ മാത്രമാണ് മുതിരുന്നതെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

ത്രിപുരയിലെ ബിജെപി വിജയത്തിന് പിന്നാലെ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ അപലപിക്കാറുണ്ട്. പള്ളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും ഞങ്ങള്‍ കുറ്റക്കാരല്ല. ചില ആശയക്കുഴപ്പങ്ങളും ആശയ സംഘടനങ്ങളും ഈ വിഷയത്തില്‍ നിലനില്‍ക്കുന്നതിനാലാണ് ആര്‍എസ്എസിനെ ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ലെനിന്‍ പ്രതിമ തകര്‍ത്തതിന് പിന്നിലെ യാഥാര്‍ത്ഥ്യം അധികം വൈകാതെ പുറത്തുവരും.

രാമക്ഷേത്രം അയോഥ്യയില്‍ മാത്രമേ സ്ഥാപിക്കൂവെന്നത് സുനിശ്ചിതമായ കാര്യമാണെന്നും അതിന്റെ പ്രക്രിയകള്‍ പുരോഗമിക്കുകയാണെന്നും ആര്‍എസ്എസ് നേതാവ് വ്യക്തമാക്കി. അവിടെ രാമക്ഷേത്രമല്ലാതെ മറ്റൊന്നില്ലെന്നത് പൂര്‍വകാലം മുതലേ തീരുമാനിച്ചതാണ്. നിലവില്‍ കേസ് സുപ്രിംകോടതിയിലിരിക്കുകയാണ്. അതുവരെ നമുക്ക് കാത്തിരിക്കാം. അധികം വൈകാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുമോയെന്ന ചോദ്യത്തില്‍ പ്രസക്തിയില്ല. കാരണം ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. ബിജെപിയെ സഹായിക്കുന്ന ചില നല്ല കാര്യങ്ങളും നടന്നിട്ടുണ്ട്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിട്ടാലും ഭാവിയില്‍ അവ പ്രയോജനം ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍