UPDATES

വിദേശം

ശ്രീലങ്കന്‍ ഹോട്ടലില്‍ ഹിജാബിനും ബുര്‍ക്കയ്ക്കും നിരോധനം

കണ്ണിന് മുകളിലിടുന്ന കവര്‍, തലകൂടി മൂടുന്ന ജാക്കറ്റ്, ഹെല്‍മെറ്റ് എന്നിവയ്ക്കും നിരോധനമുണ്ട്

ഭീകരാക്രമണങ്ങളുടെ സാഹചര്യത്തില്‍ മുഖംമൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രീലങ്കന്‍ ഹോട്ടലില്‍ നിരോധനം. എല്ലാ ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിലാണ് മുഖംമൂടുന്ന വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. ഹിജാബ്, ബുര്‍ഖ തുടങ്ങിയ മുസ്ലിം വിഭാഗക്കാരുടെ വസ്ത്രങ്ങള്‍ക്കും ഹെല്‍മെറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനമേര്‍പ്പെടുത്തിയത്.

ലങ്കയില്‍ ഈസ്റ്റര്‍ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനമെന്ന് ഹോട്ടല്‍ അധികൃതര്‍ സൂചനാ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കണ്ണിന് മുകളിലിടുന്ന കവര്‍, തലകൂടി മൂടുന്ന ജാക്കറ്റ് എന്നിവയ്ക്കും നിരോധനമുണ്ട്. അതേസമയം ഹോട്ടല്‍ അധികൃതരുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മുസ്ലിം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച നടപടി മതവിഭാഗത്തെയൊന്നാകെ ഭീകരരായി ചിത്രീകരിക്കുന്നതാണെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളില്‍ ഏകദേശം 359 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചാവേറുകളായി എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍