UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസികള്‍ക്കിടയില്‍ സ്ത്രീപുരുഷ വേര്‍തിരിവുകളില്ലെന്ന് സി കെ ജാനു; ബിജെപിയുടെ ലോങ് മാര്‍ച്ച് ബഹിഷ്‌കരിച്ചു

ഇന്ന് പന്തളത്തു നിന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന ലോങ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് 13ന് തിരുവനന്തപുരത്ത് സമാപിക്കും

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരെ എന്‍ഡിഎ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നിന്നും സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ വിട്ടുനിന്നു. ഇന്ന് പന്തളത്തു നിന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന ലോങ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് 13ന് തിരുവനന്തപുരത്ത് സമാപിക്കും.

പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികള്‍ക്കുള്ളതെന്നും അവിടെ സ്ത്രീ പുരുഷ വേര്‍തിരിവുകളില്ലെന്നും ജാനു വ്യക്തമാക്കി. ഇതിനിടെ ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത് ആര്‍എസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്രീയ സേവികാ സമിതിയാണെന്ന് തെളിഞ്ഞു.

ഇതോടെ സുപ്രിംകോടതി വിധിയുടെ മറവില്‍ ബിജെപിയും സംഘങ്ങളും കേരളത്തില്‍ നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണെന്നും വ്യക്തമായി.

‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നതില്‍ സവര്‍ണ സ്ത്രീ ഇരട്ടത്താപ്പിന്റെ കേരള മാതൃകകള്‍

മുത്തങ്ങയെ മറന്നോ? രാഷ്ട്രീയ ‘നേട്ടങ്ങള്‍’ തേടിപ്പോകുന്ന ജാനുവിനോടാണ് ചോദിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍