UPDATES

ട്രെന്‍ഡിങ്ങ്

ഇ- സിഗരറ്റുകള്‍ക്ക് നിരോധനം; നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

ഇ-സിരറ്റുകളുടെ നിര്‍മ്മാണം, കയറ്റുമതി, ഇറക്കുമതി, കടത്തല്‍, വില്‍പന, വിതരണം, സംഭരണം, പരസ്യം എന്നിവയും നിരോധിച്ചിരിക്കുകയാണ്.

രാജ്യത്ത് ഇ-സിഗരറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ഇ-സിഗരറ്റുകള്‍ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പരിഗണിച്ച് ഉടന്‍ തന്നെ ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇ-സിരറ്റുകളുടെ നിര്‍മ്മാണം, കയറ്റുമതി, ഇറക്കുമതി, കടത്തല്‍, വില്‍പന, വിതരണം, സംഭരണം, പരസ്യം എന്നിവയും നിരോധിച്ചിരിക്കുകയാണ്. ഇന്നത്തെ യുവാക്കളുടെ ആരോഗ്യത്തെ ഇ-സിഗരറ്റുകള്‍ ബാധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ അനുഭവത്തില്‍ നിന്നാണ് ഈ തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 77.8 ശതമാനം ഇ-സിഗരറ്റ് ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും ഇത്തരം സിഗരറ്റുകളുടെ ഉപയോഗം 48.5 ശതമാനം വര്‍ധിച്ചുവെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കി. അമേരിക്കയിലെ മൂന്ന് ദശലക്ഷം പേര്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നു. 2011നും 2016നുമിടയില്‍ 900 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

സെപ്തംബര്‍ 17 വരെ ഇ-സിഗരറ്റുകളുമായി നേരിട്ട് ബന്ധപ്പെട്ട് ഏഴ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. സെപ്തംബര്‍ 17ന് ന്യൂയോര്‍ക്കില്‍ ഫ്‌ളേവറുകള്‍ ചേര്‍ത്ത സിഗരറ്റുകളുടെ വില്‍പന നിരോധിച്ചിരുന്നു. അമേരിക്കയില്‍ ഇ-സിഗരറ്റുകള്‍ നിരോധിച്ച ആദ്യ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്.

also read:ഒ ടി പി നമ്പര്‍ പറഞ്ഞുകൊടുത്ത് കുസാറ്റ് മുന്‍ വിസിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം: അന്വേഷണം കേരളത്തിന് പുറത്തേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍