UPDATES

വിദേശം

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം അഭയാര്‍ത്ഥികളെ സ്വീകരിച്ചത് കാനഡ

2018-ല്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ചതില്‍ കാനഡയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കിലും 2016-നെ അപേക്ഷിച്ച് അതില്‍ വലിയ കുറവും വന്നിട്ടുണ്ട്

2018ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യം കാനഡയാണെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട്. യുദ്ധങ്ങളും സംഘര്‍ഷങ്ങളുംമൂലം പലായനം ചെയ്യുന്നവരെ പുനരധിവസിപ്പിക്കുന്നതില്‍ ആഗോള നേതാവെന്ന നിലയിലുള്ള യു.എസിനെ പിന്നിലാക്കുന്ന പ്രകടനമാണ് കാനഡ കാഴ്ചവെച്ചിരിക്കുന്നത്. 2018-ല്‍ 281,000 അഭയാര്‍ഥികളെയാണ് കാനഡ പുനരധിവസിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 23,000 പേരെയാണ് അമേരിക്ക പുനരധിവസിപ്പിച്ചത്.

യു.എസിലേക്ക് കയറാന്‍ അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അമേരിക്ക പിറകില്‍പോകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്തത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ്. 2016-ല്‍ വിമാനത്താവളത്തില്‍ചെന്ന് അദ്ദേഹം അഭയാര്‍ത്ഥി കുടുംബങ്ങളെ പരസ്യമായി സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം 18,000-ത്തിലധികം അഭയാര്‍ഥികള്‍ക്കാണ് കനേഡിയന്‍ പൗരത്വം നല്‍കിയത്.

2018-ല്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ചതില്‍ കാനഡയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കിലും 2016-നെ അപേക്ഷിച്ച് അതില്‍ വലിയ കുറവും വന്നിട്ടുണ്ട്. 47,000 അഭയാര്‍ഥികളെ അന്ന് അവര്‍ അധികമായി പുനരധിവസിപ്പിച്ചിരുന്നു. അഭയാര്‍ഥി പുനരധിവാസം ആഗോളതലത്തില്‍തന്നെ 92,000 ആളുകളായി ചുരുങ്ങിയിട്ടുണ്ട്. 2017-ല്‍ ഇത് 103,000 ആയിരുന്നു. 2016-ല്‍ 189,000-വും.

ആഗോളതലത്തില്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം ചരിത്രത്തിലാദ്യമായി 70 ദശലക്ഷം കവിഞ്ഞുവെന്ന് യു.എന്‍. അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലായനം ചെയ്തവരില്‍ ഭൂരിഭാഗവും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരാണ്. സിറിയന്‍ ആഭ്യന്തര യുദ്ധമാണ് പ്രധാന കാരണം.

read more:നാടുവിട്ടോടുന്ന ലോകജനതയുടെ എണ്ണം 70 ദശലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് തുര്‍ക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍