UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസിനെ കണ്ട് തിരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു

കാരക്കോണത്തിന് സമീപം പോലീസിനെ കണ്ട് തിരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും കൊല്ലം വടക്കുംഭാഗം മഞ്ചേരിയില്‍ ഡോ. ജയരാജിന്റെ മകന്‍ തുഹിന്‍ ജയരാജ്(27) ആണ് മരിച്ചത്. സുഹൃത്തും ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയുമായ ബാലരാമപുരം പനയറക്കോണം ബിഎം ഭവനില്‍ ബെന്നി ജസ്റ്റിന്‍(26) പരിക്കുകളോടെ ആശുപത്രിയിലാണ്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കാരക്കോണം ത്രേസ്യാപുരത്തിന് സമീപത്ത് വച്ചാണ് അപകടം. എള്ളുവിളയില്‍ ആഹാരം കഴിക്കാന്‍ പോകുകയായിരുന്നു ഇരുവരും. യാത്രാമധ്യേ റോഡില്‍ പോലീസ് വാഹനം കിടക്കുന്നത് കണ്ട് തിരികെ കാരക്കോണത്തേക്ക് വരുന്നതിനിടയിലാണ് ത്രേസ്യാപുരം ചന്തയ്ക്ക് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് കാര്‍ റോഡരികിലെ തെങ്ങില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും തുഹിനെ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോേേളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുഹിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അധ്യാപികയായ മഞ്ജുവാണ് അമ്മ. വെള്ളറട പോലീസ് കേസെടുത്തു.

also read:പള്ളിയിലെ പോസ്റ്റ്‌മോര്‍ട്ടം: പോത്തുകല്ലുകാര്‍ക്ക് ഇത് പുതുമയല്ല, പ്രഭാകരന്റെ മൃതദേഹം കിടത്താന്‍ മയ്യത്ത് കട്ടില്‍ നല്‍കിയതുള്‍പ്പെടെ കഥ പലതുണ്ട് പറയാന്‍, അമുസ്ലീങ്ങളുടെ കൂടി പള്ളിയെന്ന് ഭാരവാഹികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍