UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുരീപ്പുഴയ്ക്ക് നേരെ ആക്രമണം: പത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതികളെല്ലാം ഒളിവിലാണെന്ന് കടയ്ക്കല്‍ പോലീസ്‌

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം നടത്തിയ കേസില്‍ പത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി കടയ്ക്കല്‍ പോലീസ് അറിയിച്ചു. കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് കുരീപ്പുഴയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ചടങ്ങിനിടെ വടയമ്പാടിയിലെ ജാതി മതിലിനെക്കുറിച്ചും അവിടെ നടക്കുന്ന സമരത്തെക്കുറിച്ചും കുരീപ്പുഴ സംസാരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായവരാണ് തന്നെ ആക്രമിച്ചതെന്ന് കുരീപ്പുഴ കടയ്ക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ പത്ത് പ്രതികളും ഒളിവിലാണ്. ആക്രമണത്തിന് ശേഷം കടയ്ക്കലില്‍ എത്തിയ ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍