UPDATES

ട്രെന്‍ഡിങ്ങ്

പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചു: തിരുവനന്തപുരത്ത് 45കാരിക്കെതിരെ പോക്‌സോ കേസ്

കുട്ടി പതിവായി അക്രമസ്വഭാവം പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനെ സമീപിച്ചത്‌

പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ച ബന്ധുവായ 45കാരിക്കെതിരെ പോക്‌സോ കേസ്. തിരുവനന്തപുരം പൊഴിയൂര്‍ പോലീസാണ് കേസെടുത്തത്. ഇവര്‍ തന്നെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചതായി പതിനേഴുകാരന്‍ മൊഴി നല്‍കി.

45കാരിയുടെ വീട്ടില്‍ വിരുന്നിന് പോയപ്പോഴാണ് കൗമാരക്കാരനെ ഇവര്‍ ആദ്യം ലൈംഗികമായി ഉപയോഗിച്ചത്. പിന്നീട് പതിനേഴുകാരന്‍ പതിവായി യുവതിയുടെ വീട്ടില്‍ പോകാന്‍ തുടങ്ങി. സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കിയാണ് പലപ്പോഴും ഇവരുടെ വീട്ടില്‍ പോയിരുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോകണമെന്ന് കുട്ടി വാശിപിടിച്ചപ്പോള്‍ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. ഇതോടെ കുട്ടി മാതാപിതാക്കളെ ആക്രമിക്കുകയും വീട്ടിലെ ടിവി വരെ അടിച്ചുപൊട്ടിക്കുകയും ചെയ്തു. അക്രമസ്വഭാവം പതിവായതോടെയാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനെ സമീപിച്ചത്.

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിനിടെയാണ് നടന്ന സംഭവം 17കാരന്‍ വെളിപ്പെടുത്തിയത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്നും പൊഴിയൂര്‍ പോലീസ് അറിയിച്ചു.

read more:30 വർഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍