UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് അനാവശ്യമെന്ന് ഹൈക്കോടതി

ടാക്‌സി ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഡ്രൈവര്‍ തങ്ങളെ അസഭ്യം വിളിക്കുകയായിരുന്നെന്നാണ് യുവതികളിലൊരാള്‍ പറയുന്നത്

കൊച്ചിയില്‍ സ്ത്രീകളുടെ മര്‍ദ്ദനത്തിന് ഇരയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത മരട് പോലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതി. ഷെഫീഖ് എന്ന ഡ്രൈവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഷെഫീഖിനെതിരായി ചുമത്തിയ കുറ്റം. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷെഫീഖ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷെഫീഖിന് മുന്‍കൂര്‍ ജാമ്യത്തിനായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും മജിസ്‌ട്രേറ്റ് കോടതി ജമ്യഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ 19നാണ് എറണാകുളം വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചുവരുത്തിയ സ്ത്രീകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തിനൊപ്പം ഇയാളെ നഗ്നനാക്കുകയും ചെയ്തുവെന്നാണ് ആരോപണം.

സ്ത്രീകള്‍ക്കെതിരെ നിസാര വകുപ്പുകളില്‍ കേസെടുത്ത പോലീസ് പിന്നീട് ജാമ്യമില്ലാത്ത വകുപ്പുകളില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. അതേസമയം ടാക്‌സി ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഡ്രൈവര്‍ തങ്ങളെ അസഭ്യം വിളിക്കുകയായിരുന്നെന്നാണ് യുവതികളിലൊരാളായ എയ്ഞ്ജല്‍ പറയുന്നത്. ഹോംഗാര്‍ഡിനോട് പരാതിപ്പെടാന്‍ പോയപ്പോള്‍ ഭീഷണിപ്പെടുത്തുകയും കയ്യില്‍ കയറി പിടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ഇതിനിടെ കൂട്ടത്തിലെ മറ്റൊരു സ്ത്രീയായ ക്ലാരയെ ഡ്രൈവര്‍ തള്ളിയിടുകയും നിലത്തിട്ട് ചവിട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതിനിടെ ഇവരുടെ സുഹൃത്തായ ഷീജയും ഭര്‍ത്താവും വീട്ടില്‍ നിന്ന് ഇറങ്ങിവരികയും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു. ഡ്രൈവര്‍ ഷീജയുടെ താടിക്ക് പിടിച്ച് തട്ടിയപ്പോഴാണ് താന്‍ ഡ്രൈവറെ പിന്നില്‍ നിന്ന് പിടിച്ച് വലിച്ചതെന്നും ഇവര്‍ പറയുന്നു. അപ്പോള്‍ മുതലുള്ള രംഗങ്ങള്‍ മാത്രമാണ് റെക്കോഡ് ചെയ്യപ്പെട്ടത്. സംഭവം ആദ്യം മുതലേ ചിത്രീകരിക്കാന്‍ ശ്രമിച്ച എയ്ഞ്ജലിന്റെ ഫോണ്‍ ഡ്രൈവര്‍ താഴെയിട്ട് പൊട്ടിച്ചിരുന്നു. തങ്ങളെ ആക്രമിച്ചയാളെ തള്ളുകയും പ്രതിരോധിക്കുകയും മാത്രമാണ് ചെയ്തതെന്നും അപ്പോഴുണ്ടായ മുറിവുകളാണ് ഡ്രൈവറെ അവശനാക്കിയതെന്നും ഇവര്‍ പറയുന്നു. യുവതികള്‍ പരാതി കൊടുക്കുന്നതിന് മുമ്പ് ഡ്രൈവര്‍ പരാതി കൊടുക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍