UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരേ കേസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സും ആശുപത്രിയും സിപിഎം അടിച്ചു തകര്‍ത്തെന്നായിരുന്നു എംപിയുടെ ട്വീറ്റ്

സമൂഹ്യമാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ രാജ്യസഭ അംഗവും എന്‍ഡിഎ കേരള ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് മേധാവിയുമായി രാജീവ് ചന്ദ്രശേഖറിനെതിരേ പൊലീസ് കേസ് എടുത്തു. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു സന്ദേശത്തിന്റെ പേരില്‍ ഐപിസി 153 ആം വകുപ്പ് പ്രകാരമാണ് പരിയാരം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

2017 മേയ് 11 ന് ആര്‍എസ്എസ് നേതാവ് കക്കംപാറയിടെ ചൂരക്കാട്ട് ബിജുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ആശുപത്രി അടിച്ചു തകര്‍ക്കുകയും ചെയ്യുന്നവെന്ന പ്രചാരണത്തോടെ പുറത്തുവന്ന ഒരു വീഡിയോ ആണ് രാജീവ് ചന്ദ്രശേഖറും തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെ ഷെയര്‍ ചെയ്തത്.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശുപത്രിയും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്നായിരുന്നു എംപിയുടെ ട്വീറ്റ്. ഒരു ബിജെപി അനുകൂല ട്വിറ്റര്‍ അകൗണ്ടില്‍ വന്ന ട്വീറ്റ് രാജീവ് ചന്ദ്രശേഖര്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം; ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

എന്നാല്‍ ബിജുവിന്റെ മൃതദേഹവുമായി വന്ന പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സിനും പയ്യാറം മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്വാലിറ്റിക്കു നേരെ അക്രമം നടത്തിയത് ബിജെപി-ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്നുവെന്നാണ് പറയുന്നത്.

രാജീവ് ചന്ദ്രശേഖര്‍ തെറ്റായ വിവരങ്ങളോടെ ഷെയര്‍ ചെയ്ത വീഡിയോ കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നാരോപിച്ച് മാലൂര്‍ സ്വദേശി സനോജ് ആണ് ഹൈടെക് സെല്ലിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സനോജിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്നു ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിപി പരാതിയില്‍ കേസ് എടുക്കണമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയത്.

രാജീവ് ചന്ദ്രശേഖര്‍ മാധ്യമ മുതലാളി മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി കൂടിയാണ് മാധ്യമ സുഹൃത്തുക്കളേ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍