UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി ഒ ടി നസീറിനെതിരെ ആക്രമണം; കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കേസ്

ബൈക്കിലെത്തിയ മൂന്ന് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സി ഒ ടി നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമീപത്തെ കടകളില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ബൈക്കിലെത്തിയ മൂന്ന് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തലശേരി കയ്യാത്ത് റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. കൈക്കും തലയ്ക്കും വയറിനും പരിക്കേറ്റ നസീര്‍ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തലശേരി മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്ന നസീര്‍ ആശയപരമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ് നസീര്‍.

read more:500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍