UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിറോ മലബാര്‍ സഭ വ്യാജരേഖാ കേസ്: ഫാ. ടോണി കല്ലൂക്കാരനെ പ്രതിചേര്‍ത്തു

കല്ലൂക്കാരനും ഫാ. പോള്‍ തേലക്കാട്ടും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്

സീറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ ഫാ. ടോണി കല്ലൂക്കാരനെ പ്രതിചേര്‍ത്തു. കേസിലെ നാലാം പ്രതിയായ ആദിത്യന്റെ മൊഴി അനുസരിച്ചാണ് കല്ലൂക്കാരനെയും പ്രതി ചേര്‍ക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കല്ലൂക്കാരനും ഫാ. പോള്‍ തേലക്കാട്ടും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. അതേസമയം പോലീസ് കല്ലൂക്കാരന്റെ പേര് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാണെന്ന് ആദിത്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റെന്നും തന്റെ കാലിലെ നഖങ്ങള്‍ പിഴിതെടുക്കാന്‍ ശ്രമിച്ചെന്നും ആദിത്യന്‍ ആരോപിച്ചു. കൂടാതെ കാല്‍വെള്ളയില്‍ മര്‍ദ്ദിക്കുകയും ചെയ്തു.

ഫാ. ടോണി കല്ലൂക്കാരനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനങ്ങള്‍. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കല്ലൂക്കാരനെ പ്രതിചേര്‍ത്തിരിക്കുന്നത്.

read more:സിറോ മലബാര്‍ സഭ വ്യാജരേഖാ കേസ്: പോലീസ് കാല്‍നഖങ്ങള്‍ പിഴുതെടുക്കാന്‍ ശ്രമിച്ചുവെന്ന് ആദിത്യന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍