UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ല’ മുദ്രാവാക്യം: വി മുരളീധരനെതിരെ കേസെടുത്തു

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ഫേസ്ബുക്ക് ലൈവ് ചെയ്തതിനാണ് വി മുരളീധരനെതിരെ കേസെടുത്തത്‌

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ലൈവാക്കി കേസും. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ഫേസ്ബുക്ക് ലൈവ് ചെയ്തതിന് വി മുരളീധരനെതിരെ കേസെടുത്തിരിക്കുകയാണ്. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയില്‍ കൂത്തുപറമ്പ് പോലീസാണ് കേസെടുത്തത്. ജനരക്ഷായാത്ര വെള്ളിയാഴ്ച പാനൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് പോകുന്നതിനിടെയിലാണ് പ്രകോപനപരമായ മുദ്രവാക്യം മുഴക്കിയത്. ‘ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ല’ എന്നായിരുന്നു മുദ്രവാക്യം. ഇതിന്റെ വീഡിയോ കൂത്തുപറമ്പില്‍ നിന്നും തത്സമയം എന്ന കുറിപ്പോടെ മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

അക്രമത്തിനെതിരെ ജാഥ നടത്തുന്ന ബിജെപിയുടെ നേതാക്കള്‍ തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് കൊലവിളി മുദ്രവാക്യത്തിലൂടെ തെളിഞ്ഞതെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു. വാടകകയ്ക്ക് ആളെയെടുത്താണ് ബിജെപി ജാഥനടത്തുന്നത്. അതിന്റെ ഫലമായാണ് ജാഥയില്‍ ഒരു കൂട്ടര്‍ സിപിഎമ്മിന് ജയ് വിളിച്ചത്. ജാഥ കാണാന്‍ റോഡിന്റെ ഇരുവശത്തും അണിനിരന്ന് നില്‍ക്കുന്നത് മറ്റ് ജില്ലകളില്‍ നിന്നും കൊണ്ടു വന്ന ബിജെപി പ്രവര്‍ത്തകരാണെന്നും ജയരാജന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍