UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാന്‍സ്‌ജെന്‍ഡറിന് മര്‍ദ്ദനം: കേസെടുക്കാന്‍ നിര്‍ദ്ദേശം

പൊതുവഴിയില്‍ വച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറി അപമാനിച്ച ശേഷം ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു

വലിയതുറയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നേരെയുണ്ടായ ആക്രമണത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.

തിരുവനന്തപുരം വലിയ തുറയിലാണ് കഴിഞ്ഞദിവസം ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്. ആക്രമണത്തിന് ശേഷം ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു നാവായിക്കുളം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ചന്ദന ആക്രമിക്കപ്പെട്ടത്. മുപ്പതിലേറെ വരുന്ന ഒരു സംഘം നാട്ടുകാരാണ് ചന്ദനയ്ക്ക് നേരെ ആക്രമണം നടത്തിയത്. പൊതുവഴിയില്‍ വച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറി അപമാനിച്ച ശേഷം ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒട്ടേറെ പേര്‍ ആക്രമികളെ കയ്യടിച്ച് പ്രോത്സാഹിക്കുന്നുമുണ്ടായിരുന്നു.

രണ്ട് പേര്‍ സ്ത്രീവേഷത്തിലെത്തി കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നും അവരിലൊരാള്‍ ചന്ദനയാണെന്നും ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചി വൈപ്പിനിലും പൊന്നാനിയിലും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് തിരുവനന്തപുരത്തും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍