UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തു തലശേരിയിലെ സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി; പോലീസ് കേസെടുത്തു

കാലാവധി കഴിഞ്ഞിട്ടും ക്ഷേമപെന്‍ഷന്‍ ലഭിക്കതാതെ വന്ന വൃദ്ധന്‍ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്

വ്യാജ ഒപ്പിട്ട് ക്ഷേമ പെന്‍ഷനുകള്‍ തട്ടിയ കേസില്‍ തലശ്ശേരിയിലെ സിപിഎം നേതാവിനെതിരെ കേസെടുത്തു. സിഒടി വധശ്രമത്തിന് പിന്നാലെയാണ് തലശേരി ഏരിയാ കമ്മിറ്റി മറ്റൊരു തലവേദന കൂടി പിടിച്ചിരിക്കുന്നത്. തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ കെ ബിജുവിനെതിരെയാണ് തലശേരി ടൗണ്‍ പോലീസ് കേസെടുത്തത്.

ദിന നിക്ഷേപ പിരിവുകാരനായ ബിജു ആറ് ലക്ഷം രൂപ തട്ടിയെന്ന തലശ്ശേരി റൂറല്‍ സഹകരണ ബാങ്കിന്റെ പരാതിയിലാണ് കേസ്. നവീകരണത്തില്‍ സിഒടി നസീര്‍ ക്രമക്കേട് ഉയര്‍ന്നയിച്ച തലശ്ശേരി സ്റ്റേഡിയത്തിന്റെ നടത്തിപ്പ് കണ്‍വീനറും ലോക്കല്‍ കമ്മിറ്റി അംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമാണ് ബിജു.

സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ കണ്ണൂര്‍ ജില്ലയില്‍ സഹകരണ ബാങ്കുകള്‍ മുഖേനയാണ് വിതരണം ചെയ്തിരുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യേണ്ടിയിരുന്ന ആറ് ലക്ഷം രൂപയാണ് ബിജു കൈക്കലാക്കിയത്. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് ബാങ്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ജീവനക്കാരില്‍ ഒരാളാണ് ബിജു. കഴിഞ്ഞ ഓണത്തിന് വിതരണം ചെയ്യേണ്ട തുകയാണ് ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. ഈ തുക ഗുണഭോക്താക്കളിലേക്ക് എത്തിയല്ല.

കാലാവധി കഴിഞ്ഞിട്ടും ക്ഷേമപെന്‍ഷന്‍ ലഭിക്കതാതെ വന്ന വൃദ്ധന്‍ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പലരുടെ പെന്‍ഷനുകള്‍ ഇയാള്‍ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതായി തെളിഞ്ഞു. ഇതിനെ തുടര്‍ന്നാണ് ബാങ്ക് കെകെ ബിജുവിനെതിരെ പരാതി നല്‍കിയത്.

read more:ബാലവേല: പാർലെ-ജി പ്ലാന്റിൽ റെയ്ഡ്; 26 കുട്ടികളെ രക്ഷപ്പെടുത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍