UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: മുംബൈയിലെ ബ്രാഞ്ച് സിബിഐ അടച്ചുപൂട്ടി

ബ്രാഡി റോഡിലെ ബ്രാഞ്ചില്‍ ഇന്നലെ മുതല്‍ സിബിഐ സംഘം റെയ്ഡ് തുടങ്ങിയിരുന്നു

11,300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മുംബൈയിലെ ബ്രാഞ്ച് സിബിഐ അടച്ചുപൂട്ടി. വജ്ര വ്യാപാരി നീരവ് മോദിയുടെ വായ്പാ തട്ടിപ്പ് നടന്ന മുംബൈ ബ്രാഡി റോഡിലെ ബ്രാഞ്ചാണ് സീല്‍ ചെയ്ത് പൂട്ടിച്ചത്.

കേസില്‍ ഇതുവരെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ ഈ ബ്രാഞ്ചിലെ ജീവനക്കാരാണ്. ബ്രാഡി റോഡിലെ ബ്രാഞ്ചില്‍ ഇന്നലെ മുതല്‍ സിബിഐ സംഘം റെയ്ഡ് തുടങ്ങിയിരുന്നു. നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ വജ്ര കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ അംബാനിയെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. പിഎന്‍ബിയിലെ മറ്റ് രണ്ട് ജീവനക്കാരെയും നീരവ് മോദിയുടെ പ്രതിനിധിയായി ഒപ്പിടുന്നയാളെയും ചോദ്യം ചെയ്ത് വരികയാണ്. ജനറല്‍ മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഏത് വഴിക്കാണ് പണം നഷ്ടപ്പെട്ടതെന്നും എത്രമാത്രം തുകയാണ് അഴിമതിയിലൂടെ ബാങ്കിന് നഷ്ടമായതെന്നുമാണ് സിബിഐ അന്വേഷിച്ചു വരുന്നത്. ഇതിനായി രേഖകളും ഡിജിറ്റല്‍ റെക്കോര്‍ഡുകളുമാണ് പരിശോധിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍