UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെയും അമിത് ഷായെയും സിബിഐ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്ന് മുന്‍ ഡിഐജി വന്‍സാര

സിബിഐ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ലെന്ന് വന്‍സാരയ്ക്ക് വേണ്ടി ഹാജരായ വി ഡി ഗജ്ജാര്‍ കോടതിയെ അറിയിച്ചു

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സിബിഐ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്ന് മുന്‍ ഗുജറാത്ത് ഡിജിപി ഡി ജി വന്‍സാര. ഇസ്രത് ജഹാന്‍ കേസില്‍ പ്രതിപ്പട്ടികയിലുള്ള വന്‍സാരയുടെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രത്യേക കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിബിഐ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ലെന്ന് വന്‍സാരയ്ക്ക് വേണ്ടി ഹാജരായ വി ഡി ഗജ്ജാര്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ മോദിയെ രഹസ്യമായി ചോദ്യം ചെയ്തതായും ഗജ്ജാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം അമിത് ഷായ്‌ക്കെതിരെ തെളിവുകളില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. 2004 ജൂണിലാണ് 19കാരിയായ ഇസ്രത് ജഹാനും സുഹൃത്ത് ജാവദ് എന്നറിയപ്പെടുന്ന പ്രാണേഷും പാകിസ്ഥാന്‍ പൗരന്മാരായ സീഷന്‍ ജോഹറും അംസാദ് അലി റാണയും വന്‍സാരയുടെ കീഴിലുള്ള പോലീസുമായുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.

മോദിയെ കൊലപ്പെടുത്താന്‍ എത്തിയ തീവ്രവാദികളാണ് ഇസ്രത് ജഹാനും സുഹൃത്തുമെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തില്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് തെളിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍