UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് തിയറ്ററില്‍ ബാലികയ്ക്ക് ക്രൂരപീഡനം: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

പത്ത് വയസ്സില്‍ താഴെ മാത്രം വയസ്സു തോന്നിക്കുന്ന ബാലികയാണ് പീഡനത്തിന് ഇരയായത്

മലപ്പുറത്ത് തിയറ്ററിനുള്ളില്‍ ബാലിക ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിയറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്.

അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീക്കൊപ്പം സിനിമ തിയറ്ററില്‍ ഇരുന്ന പത്ത് വയസ്സില്‍ താഴെ മാത്രം വയസ്സു തോന്നിക്കുന്ന ബാലികയാണ് പീഡനത്തിന് ഇരയായത്. ആഢംബര വാഹനത്തിലെത്തിയ ഒരാള്‍ സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. രണ്ട് കൈകള്‍ കൊണ്ട് കുട്ടിയുടെയും സ്ത്രീയുടെയും സ്വാകാര്യഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം പ്രതി ആരെന്ന് വ്യക്തമായിട്ടില്ല.

എന്നാല്‍ കെ എല്‍ 46 ജി 240 എന്ന രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ബെന്‍സ് കാറിലാണ് ഇവര്‍ വന്നിറങ്ങിയത്. സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവര്‍ തിയറ്ററില്‍ എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍