UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൂറ് രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍: വാജ്‌പേയിക്ക് സമര്‍പ്പിച്ചു

35 ഗ്രാം തൂക്കമുള്ള നാണയത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വാജ്‌പേയിയുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഓര്‍മ്മയ്ക്കായി നൂറ് രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍. വാജ്‌പേയി തങ്ങള്‍ക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ ഇനിയും മനസ് അനുവദിക്കുന്നില്ലെന്ന് നാണയം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

എല്‍കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ള കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. 35 ഗ്രാം തൂക്കമുള്ള നാണയത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വാജ്‌പേയിയുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. വാജ്‌പേയി ജനിച്ച 1924 ഉം അന്തരിച്ച 2018ഉം നാണയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 16നാണ് അദ്ദേഹം അന്തരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍