UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓഖി ദുരന്തം: നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി

കേന്ദ്രസംഘം ഈമാസം 29 വരെ സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കും

ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കാണ് സംഘത്തെ നയിക്കുന്നത്. മൂന്ന് സംഘങ്ങളായാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഇവര്‍ കൂടിയാലോചന നടത്തും.

ദുരിതാശ്വാസം, പുനര്‍നിര്‍മാണം, പുനരധിവാസം, മുന്നറിയിപ്പ് സംവിധാനം എന്നിവയ്ക്കായി 7340 കോടിയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്രസംഘം ഈമാസം 29 വരെ സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരുവിനന്തപുരം, കൊല്ലം ജില്ലകളില്‍ ഒന്നാമത്തെ സംഘവും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ടാമത്തെ സംഘവും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മൂന്നാമത്തെ സംഘവുമാണ് സന്ദര്‍ശനം നടത്തുക.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെയും കാണാതായവരുടെയും പുനരധിവാസം, തൊഴില്‍ ഉറപ്പാക്കല്‍ എന്നിവയായിരുന്നു സംസ്ഥാനം സമര്‍പ്പിച്ച പുനരധിവാസ പാക്കേജിലെ പ്രധാന ഇനം. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സമഗ്രക്ഷേമവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോള്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള സമഗ്ര വിവരണം നടത്തിയിരുന്നു. ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നും മത്സ്യബന്ധനത്തിന് പോയ 208 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍