UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാലക്കുടി കൊലപാതകം: ചക്കര ജോണിയും കൂട്ടാളിയും അറസ്റ്റില്‍

കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിനും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ പോലീസില്‍ പരാതി നല്‍കി

പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണിയും (ചക്കര ജോണി), കൂട്ടാളി പൈനാടത്ത് രഞ്ജിത്തും അറസ്റ്റില്‍. സംഭവത്തിന് ശേഷം മുങ്ങിയ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്.

പ്രതികളെ ചാലക്കുടിയില്‍ എത്തിച്ചു. ആലപ്പുഴയിലേക്കാണ് ഇരുവരും ആദ്യം ഒളിവില്‍ പോയത്. അവിടെ നിന്ന് സുഹൃത്ത് സുതന്റെ കാറില്‍ പാലക്കാടേക്ക് കടക്കുകയായിരുന്നു. ജോണിയുടെ ഭാര്യ സഹോദരന്‍ മുരിങ്ങൂര്‍ ആറ്റപ്പാടം സ്വദേശി ചാമക്കാല ഷൈജു അടക്കം നാല് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിനും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അഭിഭാഷകനും ജോണിയും ചേര്‍ന്ന് ഒട്ടേറെ തവണ അച്ഛനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നുവെന്നും അഖില്‍ പറയുന്നു.

പരിയാരം തവളപ്പാറയില്‍ കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിന് ശേഷം രാജീവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടയ്ക്കുകയും വസ്തു ഇടപാടുകളില്‍ ബലമായി ഒപ്പുവയ്പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സംശയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍