UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം; ഫഹദ് ഫാസിലിന്റെ കാര്യം സര്‍ക്കാര്‍ തീരുമാനിക്കും

രജിസ്‌ട്രേഷന് വേണ്ടി അമലയും സുരേഷ് ഗോപിയും നല്‍കിയ തെളിവുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി, അമല പോള്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം ഒരുങ്ങുന്നു. ഒരുമാസത്തിനകം ഇരുവര്‍ക്കുമെതിരായ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചത്. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് പിഴയടയ്ക്കാന്‍ തയ്യാറായ ഫഹദ് ഫാസിലിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

രജിസ്‌ട്രേഷന് വേണ്ടി അമലയും സുരേഷ് ഗോപിയും നല്‍കിയ തെളിവുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണ്. ഈ സാഹചര്യത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നിവ ചുമത്തി കുറ്റപത്രം തയ്യാറാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നികുതി വെട്ടിപ്പിന് കൂട്ടുനിന്ന ഒമ്പത് ഷോറൂം ഏജന്‍സികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കും. പിഴയടയ്ക്കാന്‍ സമയം നല്‍കിയിട്ടും അതു ചെയ്യാതിരുന്ന പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് വാഹന ഉടമകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

നേരത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയെ ജാമ്യത്തില്‍ വിട്ടിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്. 2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷത്തോളം രൂപ നികുതിയിനത്തില്‍ വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ ആരോപണം. പുതുച്ചേരിയില്‍ സ്വന്തമായി കൃഷിയിടമുണ്ടെന്നും വാടക വീട്ടിലെ മേല്‍വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് സുരേഷ് ഗോപി നല്‍കിയ മൊഴി. എന്നാല്‍ ഇത് തെറ്റാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ആഡംബര കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള വന്‍തുകയുടെ നികുതി ഒഴിവാക്കാന്‍ അമല പോള്‍ പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സിനിമകളുടെ ഷൂട്ടിംഗിനായി പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അമല മൊഴി നല്‍കി.

ഏതൊരു ബുദ്ധിരഹിത സംഘിയുടെയും സിറോക്സ് കോപ്പി മാത്രമാണ് സുരേഷ് ഗോപി

എന്നാല്‍ അമല പറയുന്ന വീട് പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ്. ഇതേ വിലാസത്തില്‍ മറ്റു പലരും കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് അമല സ്ഥിരമായി ഉപയോഗിക്കുന്ന വീടല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തി. മൊഴി സ്ഥിരീകരിക്കാവുന്ന രേഖകളൊന്നും അമല ഹാജരാക്കിയിട്ടുമില്ല.

നികുതി വെട്ടിപ്പ് നടത്തിയ വാഹനങ്ങള്‍ പിഴയടച്ച് കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റാനുള്ള അവസരം ഗതാഗത വകുപ്പ് ഉടമകള്‍ക്ക് നല്‍കിയിരുന്നു. അത് അനുസരിക്കാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കൃഷിയിടത്തില്‍ പോകാനാണ് ഓഡി ഉപയോഗിച്ചിരുന്നതെന്ന് സുരേഷ് ഗോപി

ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍