UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രമുഖര്‍ പിന്മാറി, തുഷാര്‍ ക്യാമ്പിന് ക്ഷീണം; നാസില്‍ അബ്ദുള്ളയ്ക്ക് വേണ്ടി സുഹൃത്തുക്കള്‍ രംഗത്ത്; ഒത്തുതീര്‍പ്പ് ചര്‍ച്ചയും ഫലം കണ്ടില്ല

മുഖ്യമന്ത്രി പക്ഷം പിടിച്ചിട്ടില്ലെന്നും തുഷാറിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നല്‍കിയ പ്രവാസി വ്യവസായി നാസില്‍ അബ്ദുള്ളയ്ക്ക് നീതി ആവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും മുഖ്യമന്ത്രിയെ കാണും. നാസില്‍ പഠിച്ച ഭട്കല്‍ അഞ്ചുമാന്‍ എന്‍ജിനിയറിംഗ് കോളേജിലെ അലുമ്‌നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

നാസില്‍ ഇടതുപക്ഷ അനുഭാവിയാണ്. മുഖ്യമന്ത്രി പക്ഷം പിടിച്ചിട്ടില്ലെന്നും തുഷാറിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ അറിയിച്ചു. കോളേജിലെ എല്ലാ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളും നാസിലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നാസിലിനും കുടുംബത്തിനും നീതി കിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കേസ് കോടതിയില്‍ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു നാസിലിന്റെ സുഹൃത്തുക്കള്‍. അതേസമയം ഇന്നലെ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയും ഫലം കണ്ടില്ല. തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കളാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ആറ് കോടി രൂപ വേണമെന്ന നിലപാടില്‍ പരാതിക്കാരന്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.

ആദ്യഘട്ടത്തില്‍ പല പ്രമുഖരും തുഷാറിന് പിന്തുണയുമായി എത്തിയിരുന്നെങ്കിലും ഇവരെല്ലാം പിന്മാറിയത് തുഷാര്‍ ക്യാമ്പിന് ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ കോടതി അവധി ആയതിനാല്‍ കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കാനാണ് ശ്രമങ്ങള്‍. കേസ് അവസാനിപ്പിക്കാതെ യുഎഇ വിട്ടുപോകാനാകാത്ത അവസ്ഥയിലാണ് തുഷാര്‍.

also read:സമരം നടക്കുമ്പോള്‍ ജോലിക്ക് കയറിയ മുത്തൂറ്റ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം; ആശുപത്രിയിലെത്തിയും ആക്രമണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍