UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്: പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

വോട്ടിന് രസീത് നല്‍കുന്ന സംവിധാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 28ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറക്കും. സിപിഎം എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മെയ് 10നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. മെയ് 31നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. എന്നാല്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ഇത് ബാധകമാകുന്നത്. വോട്ടിന് രസീത് നല്‍കുന്ന സംവിധാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ മൂന്ന് മുന്നണികളും മത്സരിക്കുന്ന ചെങ്ങന്നൂരില്‍ ഇക്കുറി മത്സരം കടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്‍ഡിഎഫിനായി സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാനും യുഡിഎഫിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും എന്‍ഡിഎയ്ക്കായി ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ളയും മത്സരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍