UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താങ്കളിപ്പോള്‍ മന്ത്രിയല്ല, രണ്ട് വര്‍ഷവും ഏഴുമാസവുമായി കേരളത്തില്‍ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്; പി ജെ ജോസഫിനെ പരിഹസിച്ച് മുഖ്യമന്ത്രി

വിജിലന്‍സ് ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപദവി കിട്ടാത്തതുകൊണ്ട് പങ്കെടുക്കാതിരുന്ന പി ജെ ജോസഫിന്റെ നടപടിയെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) നേതാവുമായി പി ജെ ജോസഫ് എംഎല്‍എ യെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊടുപുഴയില്‍ നടന്ന രാഷ്ട്രീയ നയവിശദീകരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രി പി ജെ ജോസഫിനെതിരേ ആഞ്ഞടിച്ചത്. തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് വിജിലന്‍സ് ഓഫിസ് ഉത്ഘാടനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കാതിരുന്നതാണ് മുഖ്യമന്ത്രിയുടെ രോഷത്തിന് കാരണമായത്. ചടങ്ങില്‍ അധ്യക്ഷപദവി ലഭിക്കാതിരുന്നതിനാലാണ് എംഎല്‍എ പങ്കെടുക്കാതിരുന്നതെങ്കില്‍ അത് കീഴ്‌വഴക്കം അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

എന്നെ അധ്യക്ഷനാക്കിയില്ല അതുകൊണ്ട് ഞാന്‍ പങ്കെടുക്കില്ല എന്നാണ് പി ജെ ജോസഫ് പരസ്യമായി പറഞ്ഞത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ആരെങ്കിലും പറയണം, അദ്ദേഹം ഇപ്പോള്‍ മന്ത്രിയല്ല, എംഎല്‍എയാണ്. രണ്ട് വര്‍ഷവും ഏഴുമാസവുമായി കേരളത്തില്‍ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. ഇതൊക്കെ സാവകാശം അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തണം ; ഇതായിരുന്നു പരിഹസ ചുവയോടെയുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍. നാടിനെ പിന്നോട്ടടിക്കാനുള്ള ശ്രമമാണ് പി ജെ ജോസഫില്‍ നിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം പരിപാടിയില്‍ പി ജെ ജോസഫ് പങ്കെടുക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നതാണെന്നും മുഖ്യമന്ത്രിയുടെ പരിഹാസത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍